തരിപ്പണമായി അര്‍ജന്റീന

മോസ്‌കോ:ഗ്രൂപ്പ് ഡി യില്‍ അര്‍ജന്റീനയെ 3-0ന് തറപറ്റിച്ച് ക്രോയോഷ്യ പ്രീക്വാട്ടറിലേക്ക്.റെബിക്, ലൂക്ക മോഡ്രിച്ച്, ഇവാന്‍ റാക്കിറ്റിച്ച് എന്നിവരാണ്‌ ക്രൊയേഷ്യക്കായി  ഗോളുകള്‍ നേടിയത്. ക്രൊയേഷ്യയുമായി പരാജയം ഏറ്റു വാങ്ങിയതോടെ അര്‍ജന്റീനയുടെ പ്രീക്വാട്ടര്‍ സ്വപ്‌നം തുലാസിലായിരിക്കുകയാണ്. റഷ്യയിൽ ഒരുപാട് പോരായ്മകൾ അർജന്റീനയ്ക്ക് ഉണ്ടെങ്കിലും അതിൽ പ്രധാനമായ ഒരു പോരായ്മ്മ ഗോൾപോസ്റ്റിന് കീഴിൽ റൊമേരോ ഇല്ലാ എന്നതാണ്.

മത്സരത്തിന്റെ ആദ്യപകുതി അവസാനിച്ചപ്പോൾ. അർജന്റീന താരം പെരെസ് തുറന്ന പോസ്റ്റിനുമുന്നിൽ അവസരം പാഴാക്കിയതിന്റെ നഷ്ട്ടത്തിലായിരുന്നു അർജന്റീന, ആദ്യപകുതിയിൽ മേൽക്കൈ അർജന്റീനയ്ക്ക് തന്നെ. അതേസമയം, ഒരുപിടി അവസരങ്ങൾ ക്രൊയേഷ്യയ്ക്കും ലഭിച്ചു.

രണ്ടാം പകുതിയിൽ അർജന്റീന ഗോൾകീപ്പറിന്റെ ഹിമാലയൻ അബദ്ധത്തിൽനിന്ന് ക്രൊയേഷ്യ ലീഡ് നേടുന്നു. പ്രതിരോധനിരയിൽ നിന്നെത്തിയ മൈനസ് പാസ് ക്ലിയർ ചെയ്യുന്നതിൽ പിഴവു വരുത്തിയ ഗോൾകീപ്പറിന്റെ പാസ് ക്രൊയേഷ്യൻ താരം ആന്റെ റെബിച്ചിന്റെ കാലുകളിലേക്ക്. തകർപ്പൻ വോളിയിലൂടെ റെബിച്ച് ലക്ഷ്യം കാണുന്നു. ഇതോടെ ക്രൊയേഷ്യ ഒരു ഗോൾ മുന്നിലെത്തുന്നു.

അർജന്റീനയുടെ തിരിച്ചുവരവു സ്വപ്‌നം കണ്ട ആരാധകരെ ഞെട്ടിച്ചുകൊണ്ട് ക്രൊയേഷ്യയുടെ മറ്റൊരു പ്രകടനം
. തകർപ്പൻ ലോങ് റേഞ്ചറിലൂടെ ലൂക്കാ മോഡ്രിച്ചാണ് ഗോൾ നേടിയത്. റഷ്യൻ ലോകകപ്പിൽ മോഡ്രിച്ചിന്റെ രണ്ടാം ഗോൾ പിറന്ന നിമിഷം.

മോഡ്രിച്ചിനു പിന്നാലെ വല ചലിപ്പിച്ച് ഇവാൻ റാക്കിട്ട് എതുന്നു. ഇക്കുറി അർജന്റീന പ്രതിരോധത്തെ തീർത്തും നിഷ്പ്രഭമാക്കിയ പ്രകടനം. കൊവാസിച്ചിന്റെ പാസിൽനിന്ന് റാക്കിട്ടിച്ച് ലക്ഷ്യം കാണുമ്പോൾ അർജന്റീന നിസ്സഹയരായി നിന്നു.

അർജന്റീനയുടെ റഷ്യയിലെ ഭാവി ഇനി അർജന്റീനയുടെ കയ്യിലില്ല. ഗ്രൂപ്പിലെ ബാക്കി മൂന്ന് പേരുമാണ് ഇനി അർജന്റീന മുന്നോട്ട് പോകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. അർജന്റീനയ്ക്ക് ഇനി ആകെ ചെയ്യനാവുന്നത് ഒരു വലിയ വിജയം നൈജീരിയക്കെതിരെ സ്വന്തമാക്കുക എന്നതു മാത്രമാണ്. അതിനും സാധിച്ചില്ല എങ്കിൽ മടങ്ങാം അർജന്റീനയ്ക്ക്. രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു  പോയിന്റ് മാത്രമാണ് അവര്‍ക്കുള്ളത്. രണ്ട് കളികളും ജയിച്ച ക്രൊയേഷ്യ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു കഴിഞ്ഞു. നൈജീരിയയുമായാണ് അര്‍ജന്റീനയുടെ അടുത്ത കളി.  ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഓസ്‌ട്രേലിയും ഡെന്‍മാര്‍ക്കും സമനിലയില്‍ പിരിഞ്ഞു