ഭീകരരെ നേരിടാൻ കമാൻഡോകള്‍

ശ്രീനഗര്‍: റമസാനിൽ ഏർപ്പെടുത്തിയ വെടിനിർത്തൽ പിൻവലിച്ചതിനു പിന്നാലെ ജമ്മു കശ്മീരിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ശ്രമങ്ങൾ തുടരുന്നു. ഭീകരരെ നേരിടാൻ ദേശീയ സുരക്ഷാ സേനയിലെ കമാൻഡോകളെ നിയോഗിക്കും. ഇവരെ ശ്രീനഗർ വിമാനത്താവളം ഉൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകളിൽ വിന്യസിക്കും.

കഴിഞ്ഞമാസമാണ് എൻഎസ്ജി സംഘത്തെ നിയോഗിക്കാൻ തീരുമാനിച്ചത്. ശ്രീനഗറിലെ ബിഎസ്എഫ് ക്യാംപിൽ പരിശീലനം പൂർത്തിയാക്കിയ സംഘത്തെ വരും ദിവസങ്ങളിൽ സംസ്ഥാനത്തു നിയോഗിക്കും. ആദ്യഘട്ടത്തിൽ നൂറു പേരുൾപ്പെട്ട സംഘത്തെയാണ്‌അയക്കുന്നത്‌. കമാൻഡോ യൂണിറ്റ് ശ്രീനഗറിൽ ആരംഭിക്കുന്നതിന്റെ ആദ്യ പടിയാണിത്. ഉന്നം തെറ്റാതെ വെടിവയ്ക്കുന്നതിൽ വിദഗ്ധരായ രണ്ടു ഡസൻ കമാൻഡോകൾ ശ്രീനഗറിൽ നിലയുറപ്പിക്കും.