ദൈർഘ്യമേറിയ വീഡിയോ  കാണാൻ പുതിയ ആപ്ലിക്കേഷനുമായി ഇൻസ്റ്റാഗ്രാം

ദൈർഘ്യമുള്ള വീഡിയോയകൾ കാണുന്നതിനായി പുതിയ ആപ്ലിക്കേഷനുമായി ഇൻസ്റ്റാഗ്രാം എത്തുന്നു. ഒരു മണിക്കൂർ  നേരം ദൈർഘ്യമുള്ള  വീഡിയോകളാണ്  ഐജിടിവി എന്ന പുതിയ ആപ്ലിക്കേഷൻ  പങ്കുവയ്ക്കുക. മുൻപ് ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകൾ  മാത്രമേ ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കാൻ കഴിഞ്ഞിരുന്നുള്ളൂ. കഴിഞ്ഞ കുറച്ചുവർഷങ്ങൾക്കുള്ളിൽ ഇൻസ്റ്റാഗ്രാമിന്റെ ഉപഭോക്തക്കളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായത്.  ഇൻസ്റ്റാഗ്രാമിന്റെ പ്രധാന  ആപ്ലിക്കേഷനിലേത് പോലെ  തന്നെ  വീഡിയോകളെല്ലാം  ഓട്ടോ പ്ലേ ആയിരിക്കും .ഫോർ യു  ഫോളോയിങ്, പോപ്പുലർ  തുടങ്ങിയ  ടാബുകളിലായി  നിരവധി  വീഡീയോകൾ  ഉപോക്തകൾക്ക്  കാണാനാവും.  കുടാതെ വീഡിയോകൾ ലൈക്ക് ചെയ്യാനും  കമന്റ്‌ ചെയ്യാനും  ഒപ്പം  മറ്റുള്ളവർക്ക്  അയ്ച്ചുകെടുക്കാനുമുള്ള സൗകര്യമാണ്  ഐജിടിവി എന്ന ആപ്ലിക്കേഷനിലുള്ളത്. വീഡിയോ നിർമ്മാതാക്കൾക്ക് ഐജിടിവി  ചാനലുകൾ ഉണ്ടാക്കി പങ്കുവയ്ക്കാനും  സാധിക്കുന്നതാണ്.