ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം ഭക്ഷ്യസുരക്ഷാവിഭാഗം പിടിച്ചെടുത്തു

പാലക്കാട്‌: ആന്ധ്രപ്രദേശില്‍ നിന്നെത്തിച്ച ആറായിരം കിലോ ചെമ്മീനാണ് വാളയാര്‍ ചെക്പോസ്റ്റില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ പിടിച്ചത്. രണ്ടാഴ്ചക്കിടെ വിഷവസ്തുക്കള്‍ കലര്‍ന്ന ഇരുപതിനായിരം കിലോ മത്സ്യമാണ് കണ്ടെടുത്തത്. പ്രാഥമിക പരിശോധനയില്‍ ഫോര്‍മാലിന്റെ സാന്നിധ്യം വ്യക്തമായതിനേത്തുടര്‍ന്ന് കൂടുതല്‍ സാംപിളുകള്‍ കാക്കനാട്ടെ റീജിനല്‍ ലാബിലേയ്ക്കും സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ഫിഷറീസ് ടെക്നോളജിയിലേയ്ക്കും പരിശോധനയ്ക്കയച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ വാളയാറില്‍ പിടിച്ചത് പതിനാലായിരം കിലോ മത്സ്യമാണ്. ഫോര്‍മാലിന്‍ ശരീരത്തിലെത്തിയാല്‍ ശ്വസനവ്യവസ്ഥയിലെ അര്‍ബുദത്തിനും രക്താര്‍ബുദത്തിനും ദഹനവ്യവസ്ഥയില്‍ ഗുരുതരമായ അള്‍സറിനും കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.