‘മെസി നിനക്കായി എന്റെ ജീവൻ, ഞാൻ മരണത്തിന്റെ ആഴങ്ങളിലേക്ക് പോകുന്നു’

കോട്ടയം: ആറുമാന്നൂരില്‍ നിന്നും കാണാതായ അര്‍ജന്‌റീന ആരാധകന്‍ ഡിനു അലക്‌സിന്റ മൃതദേഹം മീനച്ചലാറ്റില്‍ നിന്നും കണ്ടെത്തി. ലോകകപ്പില്‍ അര്‍ജെന്റീനയുടെ മോശം പ്രകടനത്തില്‍ മനംനൊന്താണ് ഡിനു പുഴയില്‍ ചാടിയത്. അന്വേഷണത്തിന്റ ഭാഗമായി പോലിസ് നടത്തിയ തെരച്ചലില്‍ ഡിനുവിന്റ മുറിയില്‍ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിരുന്നു.’മെസി നിനക്കായി എന്റ ജീവന്‍, നീ കപ്പുയര്‍ത്തുന്നതിനായി’. ‘എനിക്ക് ഇനി ഈ ലോകത്തില്‍ കാണാന്‍ ഒന്നുമില്ല, മരണത്തിന്റ ആഴങ്ങളിലേക്ക് പോകുകയാണ്’ എന്ന് കുറിപ്പില്‍ ചേര്‍ത്തിരുന്നു.കത്ത്‌ കിട്ടിയ ഉടന്‍ ബന്ധുക്കള്‍ അയര്‍ക്കുന്നം പോലിസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം ഇല്ലിക്കല്‍ പാലത്തിനു സമീപത്തുനിന്നും കണ്ടെത്തിയത്.