തല്ലുകേസില്‍ ഗണേശ് മാപ്പ് ചോദിച്ചു, പരാതികള്‍ പിന്‍വലിക്കും

കൊല്ലം: കെബി ഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെയും അമ്മയേയും കൈയ്യേറ്റം ചെയ്ത കേസ് ഒത്തുതീര്‍ന്നു. ഇരുകൂട്ടരും പരാതി പിന്‍വലിക്കാന്‍ ധാരണയിലെത്തി. പുനലൂര്‍ എന്‍എസ്എസ് താലൂക്ക് യൂണിയന്‍ ഓഫീസില്‍ വെച്ചായിരുന്നു ചര്‍ച്ച. സംഭവത്തില്‍ ഗണേശ് കുമാര്‍ മാപ്പ് ചോദിച്ചു. ഇതിനെതുടര്‍ന്നാണ് പരാതികള്‍ പിന്‍വലിക്കാന്‍ധാരണയില്‍ എത്തിയത്. ആര്‍.ബാലകൃഷ്ണപിള്ളയുടെ സാനിധ്യത്തിലായിരുന്നു ചര്‍ച്ച