ആശങ്ക ഉയര്‍ത്തി വീണ്ടും മുല്ലപെരിയാര്‍

ഇടുക്കി:അപകടാവസ്ഥയിലായ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കാൻ തമിഴ്‌നാട് ശ്രമം തുടങ്ങി. തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ എഐഎഡിഎംകെ യുടെ അഭിമാനപ്രശ്‌നവും ജനങ്ങൾക്ക് നൽകിയ വാഗ്ദാനവുമാണെന്ന് സർക്കാർ. ജലനിരപ്പ ഉയർത്തുമെന്ന തമിഴ്‌നാട് സർക്കാരിന്റെ നിലപാടിൽ കേരളവും കടുത്ത ആശങ്കയിലാണ്.

തമിഴ് തേനി, മധുര, ദിണ്ടുക്കൽ, ശിവഗംഗ, രാമനാഥപുരം തുടങ്ങിയ അഞ്ച് ജില്ലകളിലെ കൃഷി ആവശ്യങ്ങൾക്കും. കുടിവെള്ള ആവശ്യങ്ങൾക്കുമാണ് മുല്ലപ്പെരിയാർ ജലം ശേഖരിക്കുന്നത്. അണക്കെട്ടിന്റെ അപായ ജലനിരപ്പായിരുന്ന 136 അടിയിൽ ജലനിരപ്പുയരുമ്പോൾ പ്രധാന അണക്കെട്ടിൽ നിരവധി ചോർച്ചകൾ ദ്രിശ്യമായിരുന്നു. അണക്കെട്ട് സുരക്ഷിതമെന്ന് വരുത്തി തീർക്കാൻ അണക്കെട്ടിലെ ചോർച്ചകൾ പുറം ലോകമറിയാതിരിക്കാൻ മാധ്യമങ്ങളെ പൂർണമായും അണക്കെട്ടിൽ പ്രവേശിപ്പിക്കാതെയായിരുന്നു. ജലനിരപ്പ് 142 അടിയായി ഉയർത്താൻ അനുകൂല വിധി തമിഴ്‌നാട് സമ്പാദിച്ചത്. ഈ വിധിക്ക് ശേഷം. മുല്ലപെരിയാർ അണക്കെട്ടിന്റെ പ്രവേശന കവാടം വരെ മാത്രമേ മാധ്യമങ്ങൾക്ക് പ്രവേശനമുള്ളൂ.

അണക്കെട്ടിന്റെ പ്രധാന ഭിത്തിയിലും. ബേബി ഡാമിലും. ഗാലറിക്കുള്ളിലെ ചോർച്ചകളും ഉള്ളതിനാലാണ് മാധ്യമങ്ങളെ പൂർണമായും വിലക്കിയത്. ഇക്കാരണം കൊണ്ട് തന്നെ അണക്കെട്ടിന്റെ സംരക്ഷണ ചുമതലയുള്ള കേരള പോലീസിനെ ഒഴിവാക്കി പകരം കേന്ദ്രസേനയെ നിയോഗിക്കണമെന്ന ആവശ്യം കോടതി തള്ളിയിരുന്നു. 110 അടിക്ക് മുകളിൽ ജലനിരപ്പ് ഉയർന്നാൽ ബേബി ഡാമിൽ കൂടുതൽ ചോർച്ചകൾ ദ്രിഷ്യമാകും ഇതിനാൽ ബേബി ഡാം ശക്തിപെടുത്താനുള്ള അനുകൂല വിധി സമ്പാദിക്കാൻ തമിഴ്‌നാട് നടപടി തുടങ്ങിക്കഴിഞ്ഞു. ചെറിയ ഭൂചലനം പോലും മുല്ലപ്പെരിയാർ അണക്കെട്ടിന് താങ്ങാൻ ശേഷിയില്ലെന്ന് റൂർക്കി. ഐ.ഐ.ടിയുടെ പഠനത്തിൽ തെളിഞ്ഞിരുന്നു. തമിഴ്‌നാട്ടിലേക്ക് ജലം തുറന്ന് വിടാനെത്തിയ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയുടെ ഈ പ്രസ്താവന ഏറെ ആശങ്കയോടെയാണ് കേരളം കാണുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അണക്കെട്ടിൽ ക്രമാതീതമായി ജലനിരപുയരുന്നത് അണക്കെട്ടിന്റെ താഴ്വാര മേഖലകളിൽ ആശങ്ക പടർത്തുന്നുണ്ട്