അമ്മയില്‍ പൊട്ടിത്തെറി:നാല് നടിമാര്‍ രാജിവെച്ചു

കൊച്ചി: ആക്രമിക്കപ്പെട്ട നടിയടക്കം നാല് നടിമാര്‍ താരസംഘടനയായ അമ്മയിൽ നിന്ന് രാജിവച്ചു. റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ രാജി വിവരം അറിയിച്ചത്.
അമ്മ എന്ന സംഘടനയില്‍ നിന്ന് ഞാന്‍ രാജിവെക്കുകകയാണ്. തീരുമാനമെന്നും ഈ നടന്‍ തന്‍റെ അവസരങ്ങള്‍ ഇല്ലാതാക്കിയെന്നും ആക്രമിക്കപ്പെട്ട നടി പറയുന്നു. പരാതിപ്പെട്ടിട്ടും അമ്മ നടപടിയെടുത്തില്ലെന്നും അവരെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്നും നടി ആരോപിക്കുന്നു. ഇത്രയും മോശപ്പെട്ട അനുഭവം എന്റെ ജീവിതത്തിൽ ഈയിടെ ഉണ്ടായപ്പോൾ , ഞാൻ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് കൂടുതൽ ശ്രമിച്ചത്. ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതിൽ അർത്ഥമില്ല എന്ന് മനസ്സിലാക്കി ഞാൻ രാജി വെക്കുന്നു, എന്നായിരുന്നു നടിയുടെ കുറിപ്പ്.

അതേസമയം ഡബ്യ്യൂ സിസി അംഗങ്ങളായ പാര്‍വതിയടക്കമുള്ള മറ്റ് നടിമാര്‍ രാജി അറിയിച്ചിട്ടില്ല.നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയ റിമ കല്ലിങ്കലും, ഗീതു മോഹന്‍ ദാസും രമ്യ നമ്പീശനും രാജി അറിയിച്ച് കുറിപ്പെഴുതിയിട്ടുണ്ട്.