മലമ്പുഴയില്‍ വന്‍ കുഴല്‍പ്പണവേട്ട

പാലക്കാട്: വാ​ള​യാ​ർ​ അ​തി​ർ​ത്തി​വ​ഴി ക​ട​ത്തി​യ ഒരു കോടിയിലധികം വരുന്ന കു​ഴ​ൽ​പ്പ​ണ​ശേ​ഖ​രം പോ​ലീ​സ് പി​ടി​കൂ​ടി. സംഭവത്തിൽ മ​ണ്ണാ​ർ​ക്കാ​ട് കൊ​ട​ക്കാ​ട് സ്വ​ദേ​ശി പാ​താ​രി​വീ​ട്ടി​ൽ ഹം​സ ഹാ​ജി​യു​ടെ മ​ക​ൻ അ​ബ്ദു​ൾ റ​സാ​ഖ് ആ​ണ് പി​ടി​യി​ലായി. തമിഴ്നാട്ടിലെ സേലത്തു നിന്നും മണ്ണാർക്കാട്ടേക്ക് കൊണ്ടുവന്ന പണമാണിതെന്ന് അറസ്റ്റിലായ ആൾ പോലീസിനോട് സമ്മതിച്ചു. ഇന്ന് പുലർച്ചെ വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ പോലീസിന്‍റെ പിടിയിലായത്. പണം കടത്താൻ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. പാ​ല​ക്കാ​ട് എ​സ്പി ദേ​ബേ​ഷ് കു​മാ​ർ ബ​ഹ്റ​യ്ക്കു കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​മ​നു​സ​രി​ച്ചാണ് പോലീസ് മലമ്പുഴയിൽ വാഹന പരിശോധന നടത്തിയത്. എസ്ഐ ജലീലിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് കുഴൽപ്പണം പിടിച്ചത്.