അഭിമന്യുവിന്റ കൊലക്ക് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ളവര്‍: മുഖ്യമന്ത്രി

തിരുവനന്തപുരം: മഹാരാജാസ് കോളജിലെ ബിരുദ വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായിരുന്ന അഭിമന്യു കൊലക്ക് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ളവര്‍ എന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.കുറ്റക്കാരായവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഇതിന് പോലീസുദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ കാമ്പസുകളിൽ സമാധാന അന്തരീക്ഷം തകർക്കാൻ അനുവദിക്കില്ല. അത്തരം നീക്കങ്ങളെ എന്തുവിലകൊടുത്തും നേരിടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തിങ്കളാഴ്ച പുലർച്ചെയാണ് പോസ്റ്റർ പതിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനു പിന്നാലെ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിനു പിന്നാൽ കാമ്പസ് ഫ്രണ്ടാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞിരുന്നു. നേരത്തെ, സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത പോലീസ് 20ലേറെപ്പേർ അടങ്ങുന്ന സംഘമാണ് ആക്രമണമഴിച്ചുവിട്ടതെന്നും ഇവരിൽ 10 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കി.