അബുദബിയില്‍ അനധികൃത താമസ സൗകര്യത്തിന്‌ വൻ തുക പിഴ

അബുദാബി: നിയമം ലംഘിച്ചു താമസ സൗകര്യം ഒരുക്കിയാൽ വൻ തുക പിഴ ലഭിക്കും. ‘ഷെയറിംഗ്‌ അക്കമഡേഷൻ’ എന്ന പേരിൽ കുടുംബമായോ അല്ലാതെയോ കൂടുതൽ പേരെ താമസിപ്പിക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയ സാഹചര്യത്തിലാണു കർശന നടപടികൾ. പരിശോധനയിൽ താമസയിടം അനധികൃതമാണെന്നു കണ്ടെത്തിയാൽ 10,000 ദിർഹം മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴ ചുമത്തും. താമസക്കാരെ ഒഴിപ്പിക്കുന്നതിനു പുറമെ, സംവിധാനങ്ങൾ പൂർവസ്ഥിതിയിലാക്കാനുള്ള ചെലവു താമസക്കാരിൽനിന്നോ കെട്ടിട ഉടമയിൽനിന്നോ ഈടാക്കുകയും ചെയ്യും.