വി​മാ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​യി​ല്‍​നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

കോയമ്പത്തൂരില്‍നിന്ന്‌ നി​ന്ന് ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് പോ​യ വി​മാ​ന​വും ബം​ഗ​ളൂ​രൂ​വി​ൽ നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് വന്നവി​മാ​ന​വു​മാ​ണ് അ​പ​ക​ട​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത്. ചൊവ്വാഴ്ച ബംഗളൂരു വ്യോമപാതയിൽവച്ചായിരുന്നു സംഭവം. ഇ​രു​വി​മാ​ന​ങ്ങ​ളി​ലു​മാ​യി 330 യാ​ത്ര​ക്കാ​ർ ഉണ്ടായിരുന്നു. ഒരു വിമാനത്തിന് 200 അടി മുകളിലായി മറ്റൊരു വിമാനം പറന്നതാണ് പരിഭ്രാന്തി പരത്തിയത്. ഉ​ട​ൻ ത​ന്നെ എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി. യ​തോ​ടെ പൈ​ല​റ്റു​മാ​ർ അ​പ​ക​ടം ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഒാ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു.