ഐഎച്ച്ആര്‍ഡിയില്‍ ബിരുദാനന്തര ബിരുദ പ്രവേശനം

തിരുവനന്തപുരം: ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ എം.ജി.സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കട്ടപ്പന, മല്ലപ്പള്ളി, പീരുമേട്, പുതുപ്പള്ളി, തൊടുപുഴ എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2018-19 അധ്യയന വര്‍ഷം ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ കോളേജുകള്‍ക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും ഐഎച്ച്ആര്‍ഡിയുടെ വെബ്‌സൈറ്റില്‍ (www.ihrd.ac.in) ലഭ്യമാണ്. അപേക്ഷ പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്റെ പേരില്‍ രജിസ്‌ട്രേഷന്‍ ഫീസായി മാറാവുന്ന 400 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 150 രൂപ) ബന്ധപ്പെട്ട കോളേജുകളില്‍ നല്‍കണം. തുക കോളേജുകളില്‍ നേരിട്ടും അടയ്ക്കാം. കൂടുതല്‍ വിവരം അതത് കോളേജുകളില്‍ ലഭിക്കും