ഓഹരി വിപണിയിൽ റിക്കാർഡ് മുന്നേറ്റം

മുംബൈ: ഓഹരി വിപണിയിൽ സർവ്വകാല റിക്കാർഡ് ഉയർച്ച. സെൻസെക്‌സ് വീണ്ടും 11000 തിരിച്ചുപിടിച്ചു. സെൻസെക്‌സ് 243 പോയിന്റ് നേട്ടത്തിൽ 36,506 നിലവാരത്തിലെത്തി.76 പോയിന്റാണ് നിഫ്റ്റിയിലെ നേട്ടം. പൊതു മേഖലാ ബാങ്കും മെറ്റൽ ഓഹരികളും ഇപ്പോൾ വ്യാപാരം നടത്തുന്നത് നേട്ടത്തിലാണ്. പൊതുമേഖല ബാങ്ക്, ഊർജ്ജം, മെറ്റൽ തുടങ്ങി മിക്കവാറും സെക്ടറുകൾ നേട്ടത്തിലാണ്. ബിഎസ്ഇയിലെ 920 കമ്ബനികളുടെ ഓഹരികൾ നേട്ടത്തിലും 302 ഓഹരികൾ നഷ്ടത്തിലുമാണ്. ആഗോള വിപണിയിലെ നേട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.ഐഒസി, ഡോ.റെഡ്ഡീസ് ലാബ്, എച്ച്‌സിഎൽ ടെക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, എച്ച്ഡിഎഫ്‌സി, കൊട്ടക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്‌സ്, ഹിൻഡാൽകോ, ടെക് മഹീന്ദ്ര, ഹീറോ മോട്ടോർകോർപ്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു. ടിസിഎസ്, വേദാന്ത, ലുപിൻ, പവർ ഗ്രിഡ്, ഒഎൻജിസി, വിപ്രോ, ഗെയിൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.രാജ്യാന്തര വിപണിയിലെ ഉയർച്ചയാണ് ഇന്ത്യൻ വിപണിയിൽ കുതിപ്പിന് വഴിവച്ചത്.