ഉപ്പും മുളകും സീരിയല്‍ നിഷ സാരംഗ് തിരിച്ചെത്തി

ഫ്‌ളവേഴ്‌സ് ചാനലിന്റെ ഉപ്പും മുളകും സീരിയല്‍ ലൊക്കേഷനിലേക്ക് നിഷ സാരംഗ് തിരിച്ചെത്തി. സംവിധായകന്‍ ഉണ്ണികൃഷ്ണനെ പുറത്താക്കി പകരം പരിപാടിയുടെ പ്രൊഡ്യുസറായിരുന്ന വ്യക്തിയെ സംവിധായകനാക്കി. വിവാദങ്ങള്‍ ഒഴിവാക്കി സീരിയലുമായി മുന്നോട്ടു പോകുന്നതിന്റെ ഭാഗമായി ഫെയ്‌സ്ബുക്ക് ലൈവിട്ടാണ് നീലുവിന്റെ തിരിച്ചുവരവ് ചാനല്‍ അധികൃതര്‍ പ്രേക്ഷകരെ അറിയിച്ചത്.

ഉപ്പും മുളകും ടീമിനെ അണിയറക്കാരെയും അഭിനേതാക്കളെയുമാണ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ പരിചയപ്പെടുത്തിയത്. ബാലുവിനും കുടുംബത്തിനൊപ്പം നീലിവുനെയും ഫെയ്‌സ്ബുക്ക് ലൈവില്‍ കാണാന്‍ സാധിക്കും. കുഞ്ഞുവാവയും മുടിയനും മറ്റു കഥാപാത്രങ്ങളുമൊക്കെ ഫെയ്‌സ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെടുന്നു. അതിനിടെ സംവിധായകനെ സംരക്ഷിച്ചു കൊണ്ട് മുന്നോട്ടു പോകുമെന്ന പ്രചരണങ്ങളെ തള്ളിക്കൊണ്ട് ചാനല്‍ മേധാവി ശ്രീകണ്ഠന്‍ നായര്‍ ഇന്നലെ രംഗത്തെത്തിയിരുന്നു.