“ഹി​ന്ദു പാ​ക്കി​സ്ഥാ​ൻ’ പ​രാ​മ​ർ​ശം: നിലപാടില്‍ ഉറച്ച്‌ ശ​ശി ത​രൂ​ർ

​ഡ​ൽ​ഹി: ആ​ർ​എ​സ്‌​എസും ബി​ജെ​പി​യും ശ്ര​മി​ക്കു​ന്ന​ത് പാ​ക്കി​സ്ഥാ​ന്‍റെ നേ​ർ​പ​ക​ർ​പ്പാ​യ ഹി​ന്ദു​രാഷ്‌ട്രം സൃ​ഷ്ടി​ക്കാനാ​ണെ​ന്ന വി​വാ​ദപ​രാ​മ​ർ​ശം ആ​വ​ർ​ത്തി​ച്ച് ശ​ശി ത​രൂ​ർ. ബു​ധ​നാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് ത​രൂ​ർ ന​ട​ത്തി​യ “ഹി​ന്ദു പാ​ക്കി​സ്ഥാ​ൻ’ പ​രാ​മ​ർ​ശം വി​വാ​ദ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ത​ന്‍റെ വാ​ക്കു​ക​ളി​ൽ ഉ​റ​ച്ചുനി​ൽ​ക്കു​ന്നു എ​ന്നു വ്യ​ക്ത​മാ​ക്കി ത​രൂ​ർ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട​ത്. 2019 തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി വി​ജ​യി​ച്ച് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ഇ​ന്ത്യ​യെ ഹി​ന്ദു പാ​ക്കി​സ്ഥാ​നാ​ക്കി മാ​റ്റു​മെ​ന്നാ​യി​രു​ന്നു ത​രൂ​രി​ന്‍റെ ആ​ദ്യ പ​രാ​മ​ർ​ശം. ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളു​ടെ അ​ധി​കാ​ര​ങ്ങ​ളെ​യും അ​വ​കാ​ശ​ങ്ങ​ളെ​യും ആ​ർ​എ​സ്എ​സും ബി​ജെ​പി​യും ച​വിട്ടി അ​ര​യ്ക്കു​മെ​ന്നും ത​രൂ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി. ത​രൂ​രി​ന്‍റെ പ്ര​സ്താ​വ​ന​യോ​ട് രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ച ബി​ജെ​പി, വി​ഷ​യ​ത്തി​ൽ കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി മാ​പ്പു പ​റ​യ​ണ​മെ​ന്ന് ആ​വ​ശ്യപ്പെട്ടു. അ​തേ​സ​മ​യം, വാ​ക്കു​ക​ളി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നാ​ണ് കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വം ശ​ശി ത​രൂ​രി​ന് ന​ൽ​കി​യ നി​ർ​ദേ​ശം.