ക്രിസോസ്റ്റം തിരുമേനിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു

പത്തനംതിട്ട: വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലിത്തയുടെ ആരോഗ്യ നിലയില്‍ പുരോഗതി. പത്തനംതിട്ട ജില്ലാകളക്ടര്‍ പി.ബി നൂഹ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തി തിരുമേനിയെ സന്ദര്‍ശിച്ചു. ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാജു പി ജോര്‍ജിനോട് മെത്രാപോലീത്തയുടെ ആരോഗ്യനില ജില്ലാകളക്ടര്‍ ചോദിച്ചറിഞ്ഞു. സ്‌കാനിംഗ് പരിശോധനാ റിപ്പോര്‍ട്ടുകളില്‍ ആരോഗ്യനില തൃപ്തികരമാണ്. ദിവസങ്ങള്‍ക്കുള്ളില്‍തന്നെ തിരുമേനിക്ക് ആശുപത്രി വിടാന്‍ സാധിക്കുമെന്നും ഡോക്ടര്‍മാര്‍ ആറിയിച്ചു.