പീഡനക്കേസ്‌: ഒരു വൈദികന്‍ കൂടി ആറസ്റ്റില്‍

പത്തനംതിട്ട:കുമ്പസാര രഹസ്യം ഉപയോഗപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസില്‍ ഒരു വൈദികനെ കൂടി അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കേസിലെ മൂന്നാം പ്രതി ഫാദര്‍ ജോണ്‍സണ്‍ വി മാത്യുവാണ് അറസ്റ്റിലായത്. കോഴഞ്ചേരിയിലെ വിട്ടീല്‍ നിന്നുമാണ് പൊലീസ് പിടികൂടിയത്.ജോണ്‍സണ്‍ വി മാത്യു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി ഇതുവരെ തീരുമാനമെടുത്തിരുന്നില്ല. ഇയാളെ തിരുവല്ലയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു. രണ്ടാം പ്രതിയെ ജോബ് കെ മാത്യുവിനെ നേരത്തെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഒന്നാം പ്രതി ഫാ. എബ്രഹാം വര്‍ഗീസ്, നാലാം പ്രതി ഫാ.ജെയ്സ് കെ.ജോർജ് എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. കേസന്വേഷണവുമായി സഹകരിക്കണമെന്ന് ഓര്‍ത്തഡോക്സ് സഭാനേതൃത്വം വൈദികര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കീഴട‌ങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന നിലപാടിലാണ് അന്വേഷണസംഘം.അതേസമയം റിമാന്‍ഡില്‍ കഴിയുന്ന ഫാ. ജോബ് മാത്യുവിനെ അന്വേഷണസംഘം ഇനിയും കസ്റ്റഡിയില്‍ വാങ്ങിയിട്ടില്ല.