കൂടുതല്‍ സവിശേഷതകളുമായി മോട്ടോ E 5

വലുപ്പമുള്ള സ്‌ക്രീനും ബാറ്ററിയുമായി മോട്ടോ E 5, മോട്ടോ E 5 പ്ലസ് എന്നീ ഫോണുകൾ പുറത്തിറക്കി. തടസമില്ലാത്ത എന്റർടെയ്ൻമെന്റ് ലക്ഷ്യമിട്ട് ഇറക്കിയിരിക്കുന്ന ഫോൺ ബാറ്ററി തീരുമോ എന്ന ആശങ്കയില്ലാതെ ഉപയോഗിക്കാം.E 5 പ്ലസിൽ ആറ് ഇഞ്ച് മാക്‌സ് വിഷൻ സ്‌ക്രീനും 5000 MAH ബാറ്ററിയുമാണ് ഉപയോഗിച്ചിരിക്കുന്നത്. 18 മണിക്കൂർ വരെ വീഡിയോ പ്ലേ ബാക്ക് നൽകാൻ ശേഷിയുള്ള ബാറ്ററിയാണ് ഫോണിന്റെ പ്രത്യേകത. 12 എംപി ക്യാമറയിൽ ലേസർ ഓട്ടോഫോക്കസ് ഫീച്ചറുമുണ്ട്. ഫിങ്കർ പ്രിന്റ് അൺലോക്ക്, അഡീഷണൽ എസ്ഡി കാർഡ് സ്ലോട്ട്, മോട്ടോ എക്‌സ്പീരിയൻസ് ഫീച്ചർ തുടങ്ങിയവ ഫോണിനെ കൂടുതൽ ആകർഷണീയമാക്കുന്നു.

ആമസോണിൽനിന്നും മോട്ടോ ഹബ് സ്‌റ്റോറുകളിൽനിന്നും 11,999 രൂപയ്ക്ക് ഫൈൻ ഗോൾഡ്, ബ്ലാക്ക് എന്നി നിറങ്ങളിൽ ഫോൺ സ്വന്തമാക്കാം. E 5 ലാണെങ്കിൽ 5.7 ഇഞ്ച് മാക്‌സ് വിഷൻ ഡിസ്‌പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു തവണ ചാർജ് ചെയ്താൽ 14 മണിക്കൂർ വരെ നിൽക്കുന്ന 4000 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
13 എംപി ക്യാമറയിൽ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടുമുണ്ട്. 8,999 രൂപയാണ്‌ ഫോണിന്റെ വിപണി വില. എസ്ബിഐ കാർഡ്, പേടിഎം മാൾ, ജിയോ എന്നിവരുമായി സഹകരിച്ച് ലോഞ്ചിങ് ഓഫറുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.