ഫന്നേഖാനിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഐശ്വര്യ റായ് ബച്ചൻ നായികയായെത്തുന്ന ചിത്രം ഫന്നേഖാനിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഐശ്വര്യ അവതരിപ്പിക്കുന്ന കഥാപാത്രമായ ബേബി സിംഗിനെയാണ് ഗാനത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. തനിഷ് ബാഗ്ചിയാണ് സംഗീതം നൽകിയിരിക്കുന്നത്.
നൃത്തസംവിധാനം നിർവഹിച്ചിരിക്കുന്നത് ഫ്രാങ്ക് ഗെറ്റ്സൺ ജൂനിയറാണ്. ഓഗസ്റ്റ് മൂന്നിന് ചിത്രം തീയേറ്ററുകളിലെത്തും.
പത്തൊൻപത് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഐശ്വര്യ റായിയും അനിൽ കപൂറും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് ഫന്നേഖാൻ. ചിത്രത്തിൽ സംഗീതപ്രേമിയും വളരെ സാധാരണക്കാരനുമായ ഒരു പിതാവിനെയാണ് അനിൽ കപൂർ അവതരിപ്പിക്കുന്നത്.