യൂട്യൂബിൽ ട്രെൻഡിംഗ് ആയി കൂടെയിലെ പ്രണയഗാനം

അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കൂടെ’. നാലു ലക്ഷത്തിലധികം വ്യൂസുമായി കൂടെയിലെ
വാനവില്ലേ എന്ന് തുടങ്ങുന്ന പ്രണയഗാനമാണ് ഇപ്പോൾ യൂട്യൂബിൽ ട്രെൻഡിംഗ് ആയി മാറിയിരിക്കുന്നത്. എം ജയചന്ദ്രൻ സംഗീത സംവിധാനം ചെയ്തിരിക്കുന്ന ഗാനം കാർത്തിക്കാണ് ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെതാണ് വരികൾ. പൃഥ്വിരാജ് സുകുമാരനും പാർവതിയും അഭിനയിച്ചിരിക്കുന്ന ഗാനം റിലീസ് ചെയ്ത് ആദ്യ ദിവസം തന്നെ യൂട്യൂബിൽ തരംഗമായി മാറി. നാലു ലക്ഷത്തിലധികം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്.
സിനിമയിൽ നസ്രിയ നസിം, പൃഥ്വിരാജ് സുകുമാരൻ, പാർവതി എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റോഷൻ മാത്യു, സിദ്ധാർഥ് മേനോൻ, സുബിൻ നസീൽ നവാസ്, ദർശന രാജേന്ദ്രൻ, രഞ്ജിത്ത് ബാലകൃഷ്ണൻ, മാലാ പാർവതി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ഛായാഗ്രഹണം ലിറ്റിൽ സ്വയംപ് പോളും ചിത്രസംയോജനം പ്രവീൺ പ്രഭാകറും നിർവഹിച്ചിരിക്കുന്നു. ജൂലൈ 14ന് തീയേറ്ററുകളിൽ എത്തുന്ന ‘കൂടെ’ ലിറ്റിൽ ഫിലിംസ് ഇന്ത്യയുടെ കൂടെ രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്തും അഞ്ജലി മേനോനും ചേർന്നാണ് നിർമിച്ചിരി ക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.