മൂന്നാംസ്ഥാനത്തിനായി ബെല്‍ജിയവും ഇംഗ്ലണ്ടും ഇന്നിറങ്ങും

ലോകകപ്പില്‍ മൂന്നാംസ്ഥാനത്തിന് വേണ്ടി ബെല്‍ജിയവും ഇംഗ്ലണ്ടും ഇന്ന് കളത്തിലറങ്ങും. കിരീടസ്വപ്നം പൊലിഞ്ഞെങ്കിലും തോറ്റവരുടെ ഫൈനലില്‍ ജയംതേടിയാണ് ഇരുടീമും ഇറങ്ങുന്നത്. സെന്റ് പീറ്റേഴ്സ് ബെര്‍ഗില്‍ രാത്രി ഏഴരയ്ക്കാണ് മല്‍സരം.
ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമാണ് ബെല്‍ജിയം ലക്ഷ്യംവയ്ക്കുന്നത്. മൂന്നാം സ്ഥാനത്തിനായി മുൻപൊരിക്കൽ പോരാടിയ ചരിത്രം ഇംഗ്ലണ്ടിനും ബെൽജിയത്തിനുമുണ്ട്. അന്ന് നാലാം സ്ഥാനമായിരുന്നു ഇരുടീമിനും. ഗ്രൂപ്പ് ഘട്ടത്തിൽ എതിരിട്ടപ്പോള്‍ വിജയിച്ചതിന്‍റെ മുൻതൂക്കം ഹസാര്‍ഡിനും കൂട്ടര്‍ക്കുമുണ്ട്. ആ പരാജയത്തിന്‍റെ കണക്ക് തീര്‍ക്കലാകും ഇംഗ്ലണ്ടിന്‍റെ ലക്ഷ്യം.