വമ്പൻ ഓഫറുകളുമായി വീണ്ടും ഫ്‌ളിപ്കാർട്ട്

ആമസോണിന്റെ പ്രൈം ഡേ വിൽപന മേളയ്ക്കൊപ്പം ഫില്പ്കാർട്ടും ഓഫർ സെയിലുമായി രംഗത്തെത്തി. ബിഗ് ഷോപ്പിംഗ് ഡെയ്‌സ് എന്ന് പേരിട്ടിരിക്കുന്ന വിപണി ഈ മാസം 16ന് ആരംഭിക്കും.മിക്കവാറും എല്ലാ സ്മാർട്ഫോണുകൾക്കും എക്സ്ചേയ്ഞ്ച് ഓഫറും ബൈ ബാക്ക് ഗാരന്റിയും ലഭിക്കും.
വൈകീട്ട് നാല് മണി മുതലാണ് ഫ്ലിപ്കാർട്ടിൽ ആദായ വിൽപന ആരംഭിക്കുന്നത്. സാംസങ്, ഗൂഗിൾ, വിവോ തുടങ്ങിയ കമ്ബനികളുടെ സ്മാർട്ഫോണുകൾ, ഗൃഹോപകരണങ്ങൾ എന്നിവയടക്കം നിരവധി ഉൽപ്പന്നങ്ങൾ ഓഫർ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങാം.

70,000 രൂപയുടെ ഗൂഗിൾ പിക്സൽ 2 സ്മാർട്ഫോൺ 42,999 രൂപയ്ക്കാണ് ബിഗ് ഷോപ്പിഡ് ഡേയ്സിൽ വിൽപനക്കെത്തുന്നത്. ആപ്പിൾ വാച്ച് സീരീസ് 3, ഐഫോൺ ടെൻ, ഐപാഡ് സിക്സ്ത് ജനറേഷൻ തുടങ്ങിയ ഉൽപ്പന്നങ്ങൾക്കും ഏസർ പ്രഡേറ്റർ ഗെയിമിങ് ലാപ്ടോപ്പിനും ഫ്ലിപ്കാർട്ടിൽ പ്രത്യേകം ഡീലുകൾ ഉണ്ട്.
എസ്ബിഐ കാർഡുകൾ ഉപയോഗിച്ച് സാധനം വാങ്ങുമ്പോള്‍പതിവുപോലെ പത്ത് ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. 42,999 രൂപയ്ക്ക് വിൽക്കുന്ന ഗൂഗിൾ പിക്സൽ സ്മാർട്ഫോണിന് 3000 രൂപവരെ എക്സ്ചേയ്ഞ്ച് ഓഫറും 8000 രൂപവരെ കാഷ്ബാക്ക് ഓഫറും ഫ്ലിപ്കാർട്ട് വാഗ്ദാനം ചെയ്യുന്നു. 37000 രൂപ വരെ ബൈ ബാക്ക് മൂല്യവും ഫ്ലിപ്കാർട്ട് ഉറപ്പുനൽകുന്നുണ്ട്.

വിവോ V7 പ്ലസിന്റെ 64 ജിബി വേരിയന്റിന് 19,990 രൂപയാണ് വില, ഓണർ 9 ഐയ്ക്ക് 14,999 രൂപ, പാനസോണിക് പി65 ന് 3,999 രൂപ എന്നിങ്ങനെയും വില നൽകിയിരിക്കുന്നു. ഇൻഫിനിക്സ് ഹോട്ട് 6 പ്രോ സ്മാർട്ഫോണിന്റെ വിൽപനയും ബിഗ് ഷോപ്പിങ് ഡേയ്സ് വിൽപ്പനയും മേളയ്ക്കൊപ്പം ആരംഭിക്കും. ജൂലായ് 17ന് രാത്രി 12 മണി മുതൽ ഈ ഫോൺ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങാൻ സാധിക്കും.

ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്ക് 30 മുതൽ 80 ശതമാനം വരെയാണ് വിലക്കിഴിവ് ലഭിക്കുക. ടിവി പോലുള്ള വീട്ടുപകരണങ്ങൾക്ക് 70 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. ഫാഷൻ, ബ്യൂട്ടി, ഫിറ്റ്നസ്, ഫർണിച്ചർ തുടങ്ങിയ ഉൽപ്പന്നങ്ങളും വിൽപ്പനമേളയിൽ വില്‍പ്പനക്കായുണ്ട്‌.