വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രം ജുംഗ തീയറ്ററുകളിലേക്ക്

വിജയ് സേതുപതി നായകനായി എത്തുന്ന ഗ്യാങ്സ്റ്റർ- കോമഡി ചിത്രം ജുംഗയുടെ റിലീസിങ് സംബന്ധിച്ച് കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പ്രെമോ വീഡിയോ പുറത്തിറക്കി. ചിത്രത്തിൽ അധോലോക നേതാവായാണ് താരം എത്തുന്നത്. ഈ മാസം 27 ന് ചിത്രം തീയറ്ററുകളിലെത്തും.

ജൂൺ ആദ്യം പുറത്തിറങ്ങിയ ജുംഗയുടെ ട്രെയിലർ തന്നെ ധാരാളം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ‘റൗതിരം’ ഫെയിം ഗോകുൽ ആണ് ജുംഗയുടെ സംവിധാനം. സയേഷ ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
വിജയ് സേതുപതി നിർമിക്കുന്ന ജുംഗയിൽ മഡോണ, ചെറുതും എന്നാൽ പ്രാധാന്യമുള്ള വേഷം കൈകാര്യം ചെയ്യുന്നുണ്ട്. യോഗി ബാബുവാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ജുംഗയിലെ നൃത്തരംഗങ്ങൾ ഒരുക്കുന്നത് രാജു സുന്ദരമാണ്. സംഗീത സംവിധാനം നിർവ്വഹിക്കുന്നത് സിദ്ധാർത്ഥ് വിപിനാണ്. രണ്ടാം തവണയാണ് ഗോകുലും വിജയ് സേതുപതിയും ഒന്നിക്കുന്നത്.’ഇതർക്കുതാനെ ആസൈപെട്ടൈ ബാലകുമാരാ’ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ആദ്യമായി ഒന്നിച്ചത്.