പാൽ തിളപ്പിച്ചപ്പോൾ പച്ചനിറം

പത്തനംതിട്ട: കവർ പാൽ തിളപ്പിച്ചപ്പോൾ പച്ചനിറം. കുലശേഖരപതി വലിയപറമ്പിൽ ഷാക്കിറ മൻസിൽ മെഹബൂബിന്റെ വീട്ടിലാണ് സംഭവം . കുമ്പഴയിൽ നിന്നു വാങ്ങിയ മൂന്നു പായ്ക്കറ്റ് പാലിൽ ഒന്ന് ചായയ്ക്കായി തിളപ്പിച്ചപ്പോഴാണ് മുഴുവൻ പച്ചനിറമായത്. മൂന്നു പായ്ക്കറ്റ് പാലാണ് വാങ്ങിയത്. അതിൽ രണ്ട് പായ്ക്കറ്റിന് കുഴപ്പമില്ലായിരുന്നു. അതിൽ ഒരു കവറിലെ പാലാണു തിളപ്പിച്ചപ്പോൾ പച്ചനിറമായത്. സംഭവം അറിഞ്ഞ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. അവർ എത്തും മുൻപ് കവർ പാൽ കമ്പനിയുടെ ഉദ്യോഗസ്ഥർ എത്തി പച്ചനിറത്തിലായ പാൽ ഏറ്റെടുത്തു. പകരം പുതിയ കവർ പാൽ നൽകി. എങ്ങും പരാതിപ്പെടരുതെന്ന് അറിയിച്ചാണ് മടങ്ങിയത്