കേരളത്തിലെ അണക്കെട്ടുകള്‍ എല്ലാം സമൃദ്ധം

ഇടുക്കി: 72 കോടി രൂപയുടെ ജലമാണ് ഇടുക്കിയിലെ അണക്കെട്ടുകളിൽ കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് ഒഴുകിയെത്തിയത്. കേരളം വൈദ്യുതി വിൽകുന്ന ശരാശരി വിലയായ 3 രൂപ കണക്ക് കൂട്ടിയാൽ 72.25 കോടി രുപയുടെ വൈദ്യുതി ഉൽപാദനത്തിനുള്ള വെള്ളമാണിത്. പവർ എക്‌സ്‌ചേഞ്ചിൽ നിന്നും കഴിഞ്ഞ സെപ്തംബറിൽ കേരളം വൈദ്യുതി വാങ്ങിയ യൂണിറ്റ് വിലയായ 9.90 വച്ച് കണക്ക് കുട്ടിയാൽ 238 കോടി രുപ ക്കുള്ള വൈദ്യുതിയുടെ വെള്ളമാണിത്. ഇടുക്കി അണക്കെട്ടിൽ മാത്രം 80 737 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം ഒഴുകിയെത്തി.

2367.6 അടി ജലനിരപ്പിലെത്തിയ ഇടുക്കി അണക്കെട്ടിലെ സംഭരണ ശേഷിയുടെ 78 ശതമാനം ജലം എത്തി. പമ്പ,ഷോളയാ,ഇടമലയാർ, കുണ്ടള,കുറ്റ്യാടി,ആനയിറങ്കൽ, നേര്യമംഗലം, പെരിങ്ങൽകുത്ത്, ലോവർപെരിയാർ, തുടങ്ങിയ അണക്കെട്ടുകളിലും.സംഭരണ ശേഷിയുടെ 70 ശതമാനം ജലമെത്തി. കനത്ത മഴയെ തുടർന്ന്. ആറ് പ്രധാന അണക്കെട്ടുകൾ നിറഞ്ഞു. മുൻ വർഷങ്ങളിൽ പെയ്തതിനെക്കാൾ 4 ഇരട്ടി വെള്ളം ഇപ്പോൾ അണക്കെട്ടുകളിൽ എത്തിയിട്ടുണ്ട്.2830.085. ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള ജലമാണ് നിലവിലുള്ളത്.കഴിഞ്ഞവർഷം ഇതേ ദിവസത്തേക്കാൾ 1921.391 ദശലക്ഷം യൂണിറ്റ് അധികമാണിത്.സമീപകാലത്തെ താഴ്ന്ന വൈദ്യുതി ഉപഭോഗമാണ് കഴിഞ്ഞ ദിവസം അവസാനിച്ച 24 മണിക്കൂറിൽ രേഖപ്പെടുത്തിയത്.