റൊണാൾഡോയ്ക്ക് പിന്നാലെ സിദാനും യുവന്റസിലേക്ക്

805 കോടി രൂപയ്ക്കാണ് യുവന്റസ് സിദാനെ റയൽ മാഡ്രിഡിലും നിന്നും സ്വന്തമാക്കിയത്. താരം ക്ലബ്ബ് വിടുമെന്ന് ഇക്കഴിഞ്ഞ ചാംപ്യൻസ് ലീഗിന് ശേഷം ഉയരാൻ തുടങ്ങിയ അഭ്യൂഹങ്ങൾക്കാണ് ഇതോടെ വിരാമമായത്. ഇപ്പോൾ റയലിനായി തുടർച്ചയായ മൂന്ന് ചാമ്ബ്യൻസ് ലീഗ് കിരീടം നേടിക്കൊടുത്ത ശേഷമാണ് ഫ്രഞ്ച് ഇതിഹാസം റയൽ പരിശീലക സ്ഥാനം ഒഴിഞ്ഞത്. മുൻ യുവന്റസ് താരമായ സിസോയെ 17 വർഷങ്ങൾക്കു മുമ്ബ് 77.5 മില്യൺ എന്ന റെക്കോഡ് തുകയ്ക്കാണ് റയൽ സ്വന്തമാക്കിയത്. യുവന്റസിനായി 209 കളികളിൽ നിന്നായി 31 ഗോളുകൾ സ്വന്തമാക്കിയ സിദാൻ 2 സീരി എ ടൈറ്റിലും സ്വന്തംപേരിൽ ചേർത്തു. സിദാൻ യുവന്റസിലേക്ക് എത്തുകയാണെങ്കിൽ റൊണാൾഡോയ്ക്കൊപ്പം വീണ്ടും സിദാന് യുറോപ്പിന്റെ കിരീടം ചൂടാനാകുമോ എന്നാകും ലോകം ഉറ്റുനോക്കുന്നത്.