പി.​ചി​ദം​ബ​ര​ത്തെയും മകനെയും പ്ര​തി​ചേ​ർ​ത്ത്‌ സി​ബി​ഐ കുറ്റപത്രം

ന്യൂ​ഡ​ൽ​ഹി: എ​യ​ർ​സെ​ൽ-​മാ​ക്സി​സ് ഇ​ട​പാ​ടി​ൽ പി.​ചി​ദം​ബ​ര​ത്തെയും മകനെയും പ്ര​തി​ചേ​ർ​ത്ത്‌ സി​ബി​ഐ കുറ്റപത്രം. 26 ല​ക്ഷം, 87 ല​ക്ഷം എ​ന്നി​ങ്ങ​നെ ര​ണ്ട് അ​ന​ധി​കൃ​ത ഇ​ട​പാ​ടു​ക​ൾ കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ക​ന്പ​നി​ക​ളു​മാ​യി ന​ട​ന്ന​താ​യാ​ണു സി​ബി​ഐ​യു​ടെ ക​ണ്ടെ​ത്ത​ൽ. എ​യ​ർ​സെ​ൽ-​മാ​ക്സി​സ് ഇ​ട​പാ​ട് കാ​ല​യ​ള​വി​ലാ​യി​രു​ന്നു ഈ ​പ​ണ​ക്കൈ​മാ​റ്റം. ചി​ദം​ബ​രം കേ​ന്ദ്ര​മ​ന്ത്രി​യാ​യി​രി​ക്കു​ന്ന സ​മ​യ​ത്ത് മും​ബൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന എ​യ​ർ​സെ​ൽ ക​ന്പ​നി​ക്ക് 600 കോ​ടി രൂ​പ​യു​ടെ വി​ദേ​ശ​നി​ക്ഷേ​പം സ്വീ​ക​രി​ക്കാ​ൻ ച​ട്ട​ങ്ങ​ൾ മ​റി​ക​ട​ന്ന് അ​നു​മ​തി ന​ല്കി​യെ​ന്നാ​ണ് കേ​സ്. ടു ​ജി പ​ങ്കാ​ളി​ത്തം മാ​ക്സി​സ് ഗ്രൂ​പ്പി​നു ന​ല്കാ​ൻ ത​നി​ക്കു​മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്നു എ​ന്ന എ​യ​ർ​സെ​ൽ ഉ​ട​മ സി. ​ശി​വ​ശ​ങ്ക​ര​ന്‍റെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് 2011 ഏ​പ്രി​ൽ-​മേ​യി​ലാ​ണ് എ​യ​ർ​സെ​ൽ-​മാ​ക്സി​സ് കേ​സി​നു തു​ട​ക്ക​മാ​യ​ത്.സ​ർ​ക്കാ​ർ സ​ർ​വീ​സി​ലു​ള്ള​വ​രും വി​ര​മി​ച്ച​വ​രു​മാ​യ മ​റ്റു 16 പേ​രെ​യും സി​ബി​ഐ കേ​സി​ൽ പ്ര​തി​ചേ​ർ​ത്തി​ട്ടു​ണ്ട്. വി​ദേ​ശ നി​ക്ഷേ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ണ ഇ​ട​പാ​ടു​ക​ളു​ടെ തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തി​യ​താ​യി കു​റ്റ​പ​ത്ര​ത്തി​ൽ സി​ബി​ഐ ആ​രോ​പി​ക്കു​ന്നു.