പുചിന്‍-ട്രംപ് കൂടിക്കാഴ്ച ഇന്ന്

ഹെൽസിങ്കി: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുചിനും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ആദ്യത്തെ ഔദ്യോഗിക കൂടിക്കാഴ്ച ഫിൻലന്റ് തലസ്ഥാനമായ ഹെൽസിങ്കിയിൽ ഇന്ന് നടക്കും.
കൂടിക്കാഴ്ചയിൽ പ്രസിഡന്റുമാർ മാത്രമായും ഒരു ചർച്ച നടക്കും. അമേരിക്കൻ തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലും സിറിയൻ യൂദ്ധവും റഷ്യയുടെ ക്രൈമിയ അധിനിവേശവും ചർച്ചയാകുമെന്നാണ് സൂചന. റഷ്യൻ ഇടപെടലിലെ അന്വേഷണത്തിൽ 32 റഷ്യക്കാരെയാണ് മ്യൂളർ കമ്മീഷൻ കുറ്റക്കാരെന്ന് കണ്ടെത്തിയത്. രണ്ട് ട്രംപ് അനുകൂലികൾ കുറ്റസമ്മതം നടത്തുകയും ചെയ്തു. അതുമാത്രമല്ല, ട്രാൻസ് അറ്റ്‍ലാന്റിക് കരാറിൽനിന്ന് പിന്മാറുമെന്നുള്ള അമേരിക്കയുടെ ഭീഷണിയടക്കം ട്രംപിന്റെ പല നടപടികളും റഷ്യക്ക് അനുകൂലമാണ്. പലതിന്റേയും നേതൃസ്ഥാനത്തുനിന്നും അമേരിക്കയുടെ പിൻമാറ്റം റഷ്യയുടെ ആധിപത്യമുറപ്പിക്കലിലേക്കു നയിക്കുന്നതും കണ്ടത് ഇക്കഴിഞ്ഞ പതിറ്റാണ്ടിലാണ്.