ബിജെപിക്ക് കനത്ത തിരിച്ചടി; ശിവസേനയും ബിജെഡിയും വിശ്വാസവോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുന്നു

ഡല്‍ഹി: കേന്ദ്രസര്‍ക്കാറിനെതിരായ ആദ്യ അവിശ്വാസ പ്രമേയത്തെ നേരിടുന്ന ബിജെപിക്ക് കനത്ത തിരിച്ചടി. നേരത്തെ ബിജെപിയെ പിന്തുണയ്ക്കുമെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ച്ചിരുന്നുവെങ്കിലും ശിവസേന അവസാന നിമിഷം വോട്ടെടുപ്പില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചു. ബിജെപിയെ വിമര്‍ശിച്ച് ശിവസേന മുഖപത്രം സാമ്നയിൽ ലേഖനം പ്രസിദ്ധീകരിച്ചു. സര്‍ക്കാരിനെ സമര്‍ദത്തിലാക്കുന്ന നീക്കമാണ് ശിവസേനയുടേത്.
അതേസമയം, അവിശ്വാസപ്രമേയത്തിനെതിരെ നൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷം എന്‍.ഡി.എ സര്‍ക്കാര്‍ ഉറപ്പാക്കി കഴിഞ്ഞു. ശിവസേനയെ ചേര്‍ത്ത് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ അവിശ്വാസവോട്ടെടുപ്പ് വിജയിക്കാനായിരുന്നു മോദിയും അമിത് ഷായും ലക്ഷ്യമിട്ടത്. ഈ നീക്കത്തിനാണ് ഇപ്പോള്‍ തിരിച്ചടി നേരിട്ടിരിക്കുന്നത്. എന്നാല്‍ ശിവസേന കൂടാതെ 296 അംഗങ്ങളുള്ള എന്‍ഡിഎക്കൊപ്പം, എഐഎഡിഎംകെയുടെ വോട്ടുറപ്പിക്കാനുള്ള അവസാന നിമിഷ ശ്രമങ്ങള്‍ ബിജെപി നടത്തുന്നുണ്ട്.