മികച്ച സവിശേഷതകളുമായി മാക്‌സ് 3 വിപണിയിൽ

എം.ഐ ലൈറ്റിന് പിന്നാലെ മാക്‌സ് 3 കൂടി ഷവോമി പുറത്തിറക്കി . നാളെ മുതൽ ഫോൺ ചൈനീസ് വിപണിയിൽ ലഭ്യമാകും. 5000 എം.എ.എച്ചിന്റെ ബാറ്ററിയുടെ കരുത്തിൽ ഷവോമി ഫോണെത്തുന്നു എന്നതാണ് എം.ഐ മാക്‌സ് 3യുടെ പ്രത്യേകത. 4ജി.ബി റാമും 64 ജി.ബി സ്‌റ്റോറേജുമുള്ള വേരിയൻറും 6 ജി.ബി റാമും 128 ജി.ബി സ്‌റ്റോറേജുമുള്ള വേരിയൻറുമാണ്‌ ഷവോമി പുറത്തിറക്കുകയിരിക്കുന്നത്. 4 ജി.ബി റാം വേരിയൻറിന്ഏകദേശം 17,300 രൂപയും 6 ജി.ബി റാം വേരിയൻറിന് ഏകദേശം 20,400 രൂപയുമായിരിക്കും വില.
6.9 ഇഞ്ചിന്റെ വലിയ ഡിസ്‌പ്ലേയായിരിക്കും ഷവോമി ഫോണിന് നൽകുക. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 636 എസ്.ഒ.സി പ്രൊസസറാണ് കരുത്ത് പകരുന്നത് 12, 5 മെഗാപിക്‌സലിന്റെ ഇരട്ട പിൻകാമറകളാണ് ഫോണിലുണ്ടാവുക. സോണി ഐ.എം.എക്‌സ് സെൻസർ ഉപയോഗിക്കുന്നതിനാൽ മാക്‌സ് 3യിലെ ചിത്രങ്ങൾ കൂടുതൽ മനോഹരമാാകുമെന്നുറപ്പാണ്. 8 മെഗാപിക്‌സലിന്റേതാണ് മുൻ കാമറ. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അടിസ്ഥാനമാക്കിയ മുഖം തിരിച്ചറിയുന്ന സംവിധാനം,വോയ്‌സ് സേർച്ച്എന്നിവയെല്ലാം പുതിയ ഫോണിന്റെ പ്രത്യേകതകളാണ്.