മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി മോദി സര്‍ക്കാര്‍

ഡല്‍ഹി: മോദി സര്‍ക്കാരിനെതിരെ ടിഡിപി കൊണ്ടു വന്ന അവിശ്വാസപ്രമേയം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പരാജയപ്പെട്ടു. 451 എംപിമാര്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ 325 പേര്‍ പ്രമേയത്തിന് എതിരായും 126 പേര്‍ അനുകൂലമായും വോട്ട് ചെയ്തു.പ്രതിപക്ഷം 154 വോട്ട് പ്രതീക്ഷിച്ചിടത്ത് കിട്ടിയത് 126 വോട്ടുകള്‍ മാത്രമാണ് നേടിയത്‌. എഐഎഡിഎംകെയുടെ വോട്ടുകളും ബിജെപിയ്ക്കാണ് ലഭിച്ചത്. തെലങ്കാനരാഷ്ട്രസമിതി, ബിജു ജനതാദള്‍, ശിവസേന എന്നീ പ്രമുഖ കക്ഷികള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു.
ലോക്സഭയുടെ മാത്രമല്ല 125 കോടി ജനങ്ങളുടെ വിശ്വാസമാണ് എൻഡിഎ നേടിയതെന്ന് മോദി ട്വിറ്ററിൽ കുറിച്ചു. പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ട്, മാറ്റത്തിനായുള്ള ശ്രമം തുടരുമെന്നും മോദി ട്വീറ്റ് ചെയ്തു. അവിശ്വാസപ്രമേയത്തില്‍ പങ്കെടുത്ത സംസാരിച്ച രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം പ്രതിപക്ഷം ക്യാംപില്‍ ആത്മവിശ്വാസം നല്‍കുന്നുണ്ട്. സര്‍ക്കാരിനെ മികച്ച രീതിയില്‍ ആക്രമിക്കാനും തന്‍റെ വാക്കുകള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ചയാക്കാനും രാഹുലിന് സാധിച്ചുവെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍.