മഴക്കെടുതി: കേന്ദ്രമന്ത്രി ഇന്ന് കേരളത്തില്‍

തിരുവനന്തപുരം:മഴക്കെടുതി വിലയിരുത്തുന്നതിനായി കേന്ദ്രമന്ത്രി കിരൺ റിജ്ജു ഇന്ന് കേരളത്തിലെത്തും. എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ പ്രളയബാധിത മേഖലകളാണ് സന്ദർശിക്കുന്നത്. രാവിലെ ഒൻപതുമണിയോടെ കൊച്ചിയിലെത്തുന്ന കേന്ദ്രമന്ത്രി പത്തുമണിക്ക് വ്യോമസേനാ ഹെലികോപ്ടറിൽ ആലപ്പുഴയിലേക്ക് പോകും. തുടർന്ന് ബോട്ടുമാർഗമാകും കുട്ടനാട്ടിലെ മഴക്കെടുതി പ്രദേശങ്ങൾ സന്ദർശിക്കുക.

ഉച്ചയോടെ കോട്ടയത്തെത്തുന്ന മന്ത്രി ജില്ലയിലെ പ്രളയ ബാധിത മേഖലകളിൽ ഒരു മണിക്കൂർ സന്ദർശനം നടത്തും. വൈകിട്ട് നാലരയോടെ കൊച്ചി ചെല്ലാനത്തെത്തുന്ന അദ്ദേഹം തീരമേഖലകളിലെ ദുരിതാശ്വാസ ക്യാന്പുകളിലെത്തും. സംസ്ഥാന മന്ത്രിമാരും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയശേഷം രാത്രി എട്ടുമണിയോടെ മടങ്ങും.
.