ജെസ്‌നയുടെ തിരോധാനം: നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായി പൊലീസ് ഹൈക്കോടതിയില്‍

പത്തനംതിട്ട:ജെസ്‌നയെ കാണാതായതുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്ന്‌പൊലീസ് ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചു.കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്നലെ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോഴാണ്അന്വേഷണ സംഘത്തിന് തെളിവുകള്‍ ലഭിച്ചുവെന്ന് പൊലീസ് ഹൈക്കോടതിയെഅറിയിച്ചത്.അന്വേഷണത്തില്‍ ലഭിച്ച നിര്‍ണായക വിവരങ്ങള്‍ ഹൈക്കോടതിക്ക് കൈമാറിയ പൊലീസ് ഇക്കാര്യം രഹസ്യമായി സൂക്ഷിക്കണമെന്നും അഭ്യര്‍ഥിച്ചു.

സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചുള്ള നടപടിയാണ് പിന്നീട് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. സര്‍ക്കാര്‍ നല്‍കിയ വിവരങ്ങള്‍ പരിശോധിച്ച് കോടതി, ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം മുന്നോട്ടുപോകട്ടെ എന്ന് നിരീക്ഷിച്ചു. കഴിഞ്ഞ മാര്‍ച്ച് 22ന് റാന്നി വെച്ചൂച്ചിറ മുക്കൂട്ടുതറയ്ക്ക് സമീപം കൊല്ലമുളയില്‍ നിന്നുമാണ് ബിരുദവിദ്യാര്‍ഥിനിയായ ജെസ്‌നയെ കാണാതാവുന്നത്.കേസില്‍ മൂന്ന് മാസത്തിലധികമായി അന്വേഷണംനടത്തുന്ന പൊലീസ് ആദ്യമായാണ് തെളുവുകള്‍ലഭിച്ചുവെന്ന് അവകാശപ്പെടുന്നത്.