ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ട് പേരുടെ മൃതദേഹം ലഭിച്ചു

കോട്ടയം: പിറവം ഉഴവൂര്‍ തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. ശങ്കരന്‍ നായരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഓണക്കൂര്‍ പാലത്തിന് സമീപം ഉഴവൂര്‍ തോട്ടില്‍ കുളിക്കാനിറങ്ങവേയാണ് ശങ്കരന്‍ നായര്‍ ഒഴുക്കില്‍പ്പെട്ടത്.

കവിയൂരില്‍ വെള്ളക്കെട്ടില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹവും കണ്ടെത്തി. കോട്ടൂര്‍ പുത്തന്‍വളപ്പില്‍ ബിന്നി(18)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.