പ്രണയിച്ച് വിവാഹം കഴിച്ചവരെ അച്ചടക്കത്തിന്റ പേരില്‍ കോളേജില്‍നിന്ന് പുറത്താക്കാന്‍ പാടില്ല: ഹൈക്കോടതി

കൊച്ചി: പ്രണയിച്ച് വിവാഹം കഴിച്ചതിന്റ പേരില്‍ വിദ്യാര്‍ത്ഥികളെ കോളേജില്‍നിന്നും പുറത്താക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി. കൊല്ലം സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി. വര്‍ക്കല സി.എച്ച്.എം.എം കോളേജിലെ വിദ്യാര്‍ത്ഥികള്‍ പ്രണയിച്ച് വിവാഹം കഴിച്ചതിന്റ പേരിലാണ് കോളേജ് മാനേജ്‌മെന്റ നടപടി എടുത്തത്. ഇത് ചോദ്യം ചെയ്ത് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ കോളേജ് മാനെജ്‌മെന്റിന്റ നടപടിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. കുട്ടികളുടെ രക്ഷിതാവാകാന്‍ കോളേജ് ശ്രമിക്കെണ്ടെന്ന് കോടതിപറഞ്ഞു . കുട്ടികളെ പുറത്താക്കിയത് മൗലിക അവകാശങ്ങളുടെ ലംഘനമാണ്. പഠനം പുനരാരംഭിക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ കോളേജ് അധികൃതര്‍ സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് മുഹമ്മദ് മുസ്താഖിന്റതാണ് സുപ്രധാന വിധി.