വളര്‍ത്തു നായയുടെ സമയോജിത ഇടപെടല്‍; സിംഹത്തിന്റ പിടിയില്‍ നിന്നും ആട്ടിടയന്‍ രക്ഷപ്പെട്ടു

നായയുടെ സ്‌നേഹം ഒരിക്കല്‍ക്കുടി വ്യക്തമാക്കുന്നതായിരുന്നു ഗുജറാത്തിലെ രാജ്ഘട്ടിന് സമീപത്തെ അമ്പാര്‍ഡി ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവം. ഭവേഷ് ഹമീര്‍ ഭര്‍വാദ്(25) എന്ന ആട്ടിടയനാണ്‌ വളര്‍ത്തുനായയുടെ സമയോജിതമായ ഇടപെടലിലൂടെ സിംഹത്തിന്റ ആക്രമമണത്തില്‍ നിന്നും ജീവന്‍ തിരികെ കിട്ടിയത്.

ആട്ടിടയനായ ഭവേഷ് വനത്തിന്റ അതിര്‍ത്ഥിയോട് ചേര്‍ന്ന് ആടുകളെ മേയിച്ചുകൊണ്ടിരിക്കവെയാണ് സിംഹത്തിന്റ ആക്രമണം ഉണ്ടായത്. മൂന്ന് ആടുകളെ കൊന്ന സിംഹത്തെ ഓടിച്ച് വിടുന്നതിനിടെയാണ് ഭവേഷിനെ സിംഹം ആക്രമിച്ചത്. ഭവേഷിനെ സിംഹം തള്ളി താഴെയിട്ട് ആക്രമിക്കാന്‍ തുടങ്ങവെ നായ കുരച്ചുകൊണ്ട് സിംഹത്തിന് നേരെ ഓടി അടുത്തു. നായയുടെ കുര കണ്ട് സിംഹം ഭവേഷിനെ അക്രമിക്കാതെ പിന്‍തിരിഞ്ഞ് നിന്നു.
നായയുടെ അസാധാരണമായ കുര കേട്ട് കൂടുതല്‍ ഗ്രാമവാസികള്‍ എത്തി ഭവേഷിനെ രക്ഷിക്കുകയായിരുന്നു.

സിംഹത്തിന്‍ര ആക്രമണത്തില്‍ പരിക്കേറ്റ ഭവേഷിനെ സവര്‍ക്കുണ്ടല സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭവേഷിന്റ ആരോഗ്യ നില തൃപ്തികരമാണന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് അമ്പാര്‍ഡി ഗ്രമാത്തിലെ താരമായിരിക്കുകയാണ് ഭവേഷിന്റ വളര്‍ത്തുനായ. അമ്പാര്‍ഡി ഗ്രമാത്തോട് ചേര്‍ന്ന വനമേഖലയില്‍ വനം വകുപ്പ് ഉദ്യേഗസ്ഥര്‍ നിരീക്ഷണം ശക്തമാക്കി. വനത്തിലേക്ക് പോകുന്ന ഗ്രാമവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി.