ബിജെപിക്കെതിരെ വീണ്ടും തരൂർ; ഇന്ത്യയിൽ മുസ്ലിമുകളേക്കാൾ സുരക്ഷിതർ പശുക്കൾ എന്ന് ട്വീറ്റ്

ഡൽഹി :ഇന്ത്യയിൽ മുസ്ലീങ്ങളേക്കാൾ സുരക്ഷിതർ പശുക്കളെന്ന് ശശി തരൂരിന്റെ
ട്വീറ്റ്. ‘ ഹിന്ദു പാകിസ്ഥാൻ ‘പരാമർശം വിവാദമായതിനു പിന്നാലെയാണ് തരൂരിന്റെ ട്വീറ്റ്. തരൂരിന്റെ ട്വീറ്റിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. മതസൗഹാർദം തകർക്കാനാണ് തരൂർ ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചു.