എസ് ഹരീഷിന് പിന്തുണയുമായി ജി സുധാകരൻ

തിരുവനന്തപുരം: എഴുത്തുകാരൻ എസ് ഹരീഷിനെ പിന്തുണച്ച് സർക്കാരും പ്രതിപക്ഷവും. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുവരുന്ന എസ് ഹരീഷിൻറെ മീശ എന്ന നോവൽ പിൻവലിക്കേണ്ടിവന്നത് വലിയ വിവാദമായിരുന്നു. സർക്കാർ ഹരീഷിനൊപ്പമാണെന്നും നോവൽ പിൻവലിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും മന്ത്രി ജി സുധാകരൻ അഭിപ്രായപ്പെട്ടു. നോവൽ പിൻവലിക്കേണ്ടിവന്നത് കേരളത്തിന് നാണക്കേടാണെന്ന് പ്രതിപക്ഷനേതാവ് വിമർശിച്ചു. അതേ സമയം ഹരീഷിനും കുടുംബത്തിനും നിരന്തരം ഭീഷണി ഉണ്ടായിട്ടും ആഭ്യന്തരവകുപ്പ് മൗനം പാലിച്ചെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. വിവാദം കത്തിപ്പടരുമ്പോഴും എസ് ഹരീഷ് ഇതുവരെ പരസ്യപ്രതികരണം നടത്തിയിട്ടില്ല. നോവൽ പൂർത്തിയായാൽ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുമെന്ന് സൂചനയുണ്ട്. സ്ത്രീകൾ ക്ഷേത്രത്തിൽ പോകുന്നതിനെക്കുറിച്ച് ഒരു കഥാപാത്രം പറയുന്ന ഒരു ഭാഗം വിവാദമാക്കിയാണ് സംഘപരിവാർ സംഘടനകൾ പരസ്യമായി പ്രതിഷേധിച്ചത്.

.