നടി അക്രമിക്കപ്പെട്ട കേസ്: ദിലീപ് വിചാരണ തടസ്സപ്പെടുത്തുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് പ്രത്യേക കോടതിയാകാമെന്ന് സര്‍ക്കാര്‍. കേസില്‍ വനിതാ ജഡ്ജിയാകുന്നതാണ് അഭികാമ്യമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ആക്രമണത്തിനിരയായ നടിയുടെ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. കേസിലെ എട്ടാം പ്രതി ദിലീപ് വിചാരണ തടസപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.

കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ്  നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊലീസ്​ അന്വേഷണം മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്ന് ആരോപിച്ചാണ് ദിലീപിന്‍റെ ഹർജി.