കുട്ടനാട്ടിൽ ജലനിരപ്പ് കുറയുന്നു

കുട്ടനാട്: രണ്ടു ദിവസമായി മഴ മാറിനിന്നതോടെ കുട്ടനാട്ടിലെ ജലനിരപ്പ് താഴ്ന്നു. പക്ഷേ കൈനകരി മേഖലയിൽ വീടുകളിലെ വെള്ളക്കെട്ട് ഇപ്പോഴും തുടരുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അരിയടക്കമുള്ള അവശ്യ സാധനങ്ങളും കുടിവെള്ളവും ബോട്ടുകളിൽ എത്തിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. മെഡിക്കൽ സംഘം 12 ബോട്ടുകളിലായി ഇന്ന് കുട്ടനാട്ടിൽ എത്തും. ഇതിനോടൊപ്പം ആംബുലൻസ് ബോട്ട് അടക്കമുള്ള സൗകര്യവും ഉണ്ടാകും. കുട്ടനാട് താലൂക്കിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും അവധിയാണ്.