സുനിൽ ഛേത്രിക്ക്‌ അഖിലേന്ത്യാ ഫുട്ബോൾ പുരസ്‌കാരം

ഇന്ത്യൻ നായകൻ സുനിൽ ഛേത്രിയുടെ കളത്തിലെ പോരാട്ട മികവിന് അംഗീകാരവുമായി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ. കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ഫെഡറേഷൻറെ പുരസ്‌കാരത്തിന് സുനിൽ ഛേത്രി അർഹനായി. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് പ്രഫുൽ പട്ടേലിന്റെ അധ്യക്ഷതയിൽ ചേർന്ന ഫെഡറേഷൻ എക്സിക്യുട്ടീവ് കമ്മിറ്റി യോഗമാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. ഇത് രണ്ടാം തവണയാണ് ഛേത്രിക്ക് പുരസ്‌കാരം ലഭിക്കുന്നത്.
മികച്ച എമർജിങ് താരമായി ചെന്നൈയിൻ എഫ്.സി.യുടെ സെൻട്രൽ മിഡ്ഫീൽഡർ അനിരുദ്ധ് ഥാപ്പ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച വനിതാ ഫുട്ബോളർക്കുള്ള പുരസ്‌കാരം കമലദേവിക്കും ലഭിച്ചു.  എമർജിങ് വനിതാ താരമായി ഗോൾകീപ്പർ പുരസ്‌കാരം എലാങ്ബാം പന്തോയ് ചാനുവിനാണ്. ഗ്രാസ് റൂട്ട് ലെവൽ ഫുട്ബോൾ വികസനത്തിനുള്ള പുരസ്‌കാരം നേടിയത് കേരളമാണ്.സംസ്ഥാനത്ത് ഫുട്ബോളിന്റെ വികസനത്തിന് നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് പുരസ്‌കാരം