വള്ളം മുങ്ങി കാണാതായ മാധ്യമ പ്രവർത്തകന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം: കഴിഞ്ഞ ദിവസം കടുത്തുരുത്തി മുണ്ടാറിലേക്കുള്ള യാത്രയ്ക്കിടയിൽ വൈക്കം കരിയാറിൽ മാതൃഭൂമി ചാനൽ  വാര്‍ത്താസംഘം സഞ്ചരിച്ചിരുന്ന വള്ളം മുങ്ങി കാണാതായ പ്രാദേശിക ലേഖകൻ സജിയുടെ മൃതദേഹമാണ്  കണ്ടെത്തിയത്. നാവിക സേനയുടെ നേതൃത്വത്തിൽ നടന്ന തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സജിയോടൊപ്പം കാണാതായ  ഡ്രൈവർ ബിബിപിൻ ബാബുവിനായി തിരച്ചിൽ തുടരുന്നു. വെള്ളപ്പൊക്കദുരിതം റിപ്പോർട്ട് ചെയ്ത് മടങ്ങുന്നതിനിടെ ഇന്നലെ ഉച്ചയോടെയാണ് വള്ളം മറിഞ്ഞ് അപകടമുണ്ടായത്‌.
.