ചരക്കുലോറി സമരം: നിത്യോപയോഗ സാധനങ്ങൾക്ക് പൊള്ളുന്ന വില

പാലക്കാട്‌: ഇതരസംസ്ഥാനങ്ങളിൽനിന്ന് ചരക്കുമായി എത്തുന്ന ലോറികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ സംസ്ഥാനത്തെ വിപണികളിൽ നിത്യോപയോഗ സാധനങ്ങൾക്ക് ദൗർലഭ്യം നേരിട്ടുതുടങ്ങി. ഡീസൽ വില വർധനയും തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം വർധനയും പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യ മോേട്ടാർ ട്രാൻസ്‌പോർട്ട് കോൺഗ്രസാണ് രാജ്യവ്യാപക സമരത്തിന് ആഹ്വാനം ചെയ്തത്. ഇതിനു പിന്തുണ പ്രഖ്യാപിച്ച് കേരളത്തിൽ ലോറി ഓണേഴ്‌സ് വെൽഫെയർ ഫെഡറേഷനും സമരത്തിലാണ്. ദിവസവും രണ്ടായിരത്തിലധികം ചരക്കുലോറികൾ സംസ്ഥാനത്തേക്ക് വന്നിരുന്നത് സമരം തുടങ്ങിയതോടെ മുന്നൂറോളമായി കുറഞ്ഞു. കഴിഞ്ഞ നാല് ദിവസവും ശരാശരി മുന്നൂറോളം ലോറികളേ അതിർത്തി കടന്ന് എത്തിയുള്ളൂ.
കൊച്ചി മാർക്കറ്റിൽ ദിവസവും 20ഓളം ലോറികൾ പഴങ്ങളും പച്ചക്കറികളുമായി എത്തിയിരുന്നു. ഇപ്പോൾ 10ൽ താഴെ ലോറികളേ എത്തുന്നുള്ളൂ. സംസ്ഥാനേേത്തക്കുള്ള ലോറികളുടെ വരവ് കുറഞ്ഞതോടെ വിപണിയിൽ നിത്യേപയോഗ സാധനങ്ങൾക്ക് പൊള്ളുന്ന വിലയണ്.