തണ്ണീർമുക്കം ബണ്ടിൻറെ മൂന്നാം ഘട്ടം തുറക്കാൻ സർക്കാർ നടപടി തുടങ്ങി

 

ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്റെ മൂന്നാം ഘട്ടം തുറക്കാൻ സർക്കാർ നടപടി തുടങ്ങി. മൂന്നാം ഘട്ട ബണ്ടിനു മുകളിലൂടെയുള്ള റോഡ് ഗതാഗത യോഗ്യമാക്കാനുള്ള നടപടികൾ ബുധനാഴ്ച രാത്രിയോടെ ആരംഭിച്ചു. രണ്ടു ദിവസം കൊണ്ട് റോഡിന്റെ പണി പൂർത്തിയായേക്കും. ഇതുവഴി ഗതാഗതം വഴിതിരിച്ചുവിട്ട ശേഷം മൂന്നാം ഘട്ട ബണ്ടിനു മുന്നിലെ താൽക്കാലിക പാത പൊളിച്ചു മാറ്റും. ഈ പാത മാറ്റി ഷട്ടറുകൾ തുറക്കുന്നതോടെ കുട്ടനാട്ടെ പ്രളയ ജലത്തിന്റെ കടലിലേക്കുള്ള ഒഴുക്ക് കൂടുതൽ സുഗമമാകും