അഭിമന്യുവിന്റെ കൊലപാതകത്തിൽ ഒരാൾ കൂടി പിടിയിൽ

കൊച്ചി: അഭിമന്യുവിന്റെ കൊലപാതകത്തിൽ മുഖ്യപ്രതികളിലൊരാളായ ക്യാമ്പസ് ഫ്രണ്ടിന്റെ സംസ്ഥാന സെക്രട്ടറിയും എറണാകുളം ലോക്കോളേജ് വിദ്യാർഥിയുമായ മുഹമ്മദ് റിഫയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ മഹാരാജാസ് കോളേജിൽ ഏത് വിധേനയും സ്വാധീനമുണ്ടാക്കാൻ ക്യാമ്പസ് ഫ്രണ്ട് തീരുമാനിച്ചിരുന്നു. കൊലപാതകത്തിൽ ആരാണ് അഭിമന്യുവിനെയും അർജുനേയും കുത്തിയതെന്ന വിവരം റിഫയിൽ നിന്ന് ലഭിക്കുമെന്നാണ് പൊലീസ് നിഗമനം. കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ മുഹമ്മദ് റിഫയ്ക്ക് മുഖ്യ പങ്കുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. പള്ളുരുത്തി സ്വദേശി സനീഷ് നേരത്തെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കൊലപാതകകേസുമായി ബന്ധപ്പെട്ട് ഏഴുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു