പൊലീസുകാർ സഞ്ചരിച്ചിരുന്ന കാർ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് മൂന്ന് മരണം

 

ആലപ്പുഴ: അമ്പലപ്പുഴക്ക് സമീപം കരൂരിൽ പൊലീസുകാർ സഞ്ചരിച്ചിരുന്ന കാർ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് വനിതാ സിവിൽ പൊലീസ് ഓഫീസർ ഉൾപ്പെടെ മൂന്ന് മരണം. ഒരാൾക്ക് ഗുരുതര പരുക്ക്. സിവിൽ പൊലീസ് ഓഫിസർ ശ്രീകല, പൊലീസ് ഡ്രൈവർ നൗഫൽ, വാഹനത്തിലുണ്ടായിരുന്ന കൊട്ടിയം സ്വദേശിനി ഹസീന എന്നിവരാണ് മരിച്ചത്. കൊട്ടിയം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ നിസാറിനാണ് ഗുരുതരമായി പരുക്കേറ്റത്. കൊട്ടിയത്തുനിന്ന് കാണാതായ ഹസീന എന്ന പെൺകുട്ടിയുമായി തിരികെ കൊണ്ടുവരുമ്പോഴായിരുന്നു അപകടം. പൊലീസുകാർ സഞ്ചരിച്ചിരുന്ന വാഹനം സ്വകാര്യ വാഹനമായിരുന്നു