ഇന്ത്യയുമായി ചർച്ചയാവാമെന്ന് ഇമ്രാൻ ഖാൻ

 

ലാഹോർ: ഇന്ത്യയുമായി ചർച്ചയാകാമെന്ന നിർദ്ദേശം മുന്നോട്ടു വച്ച് ഇമ്രാൻ ഖാൻ. എന്നെ പോലെ ഇന്ത്യയെ അറിയുന്ന ആരുമില്ല. ഇന്ത്യ ഒരു ചുവട് വച്ചാൽ രണ്ട് ചുവടു മുന്നോട്ടു വയ്ക്കാം എന്നാണ് ഇമ്രാൻറെ വാഗ്ദാനം. രണ്ട് ചുവട് വയ്ക്കാം എന്ന് പറയുമ്പോഴും ഇന്ത്യയോടുള്ള നിലപാടിൽ നിന്നിടത്ത് ഉറച്ചു നിൽക്കുകയാണ് ഇമ്രാൻ ഖാൻ. ഇരു രാജ്യങ്ങൾക്കുമിടയിലെ മുഖ്യതർക്കവിഷയം പാകിസ്താനാണ്. അവിടുത്തെ ജനങ്ങൾ മനുഷ്യവകാശലംഘനം നേരിടുന്നു. ഇരു രാജ്യങ്ങൾക്കും ഒരു മേശയിലിരുന്ന് എല്ലാ കാര്യങ്ങളും ചർച്ച ചെയ്യാമെന്ന് ഇമ്രാൻ പറയുന്നു.

ചില കേന്ദ്രമന്ത്രിമാർ ഇമ്രാനെ സൈന്യത്തിൻറെ പിന്നണിയാൾ എന്ന് വിശേഷിപ്പിച്ച് രംഗത്തു വന്നിട്ടുണ്ട്. സൈന്യം ഇമ്രാന് വേണ്ടി തിരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന ആരോപണമാണ് പല അന്താരാഷ്ട്ര നിരീക്ഷകരും ഉയർത്തുന്നത്. തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലപ്രഖ്യാപനം വെള്ളിയാഴ്ച്ച ഉച്ചയോടെ പാകിസ്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടും എന്നാണ് പ്രതീക്ഷിക്കുന്നത്. പതിവ് ആശംസകൾക്ക് അപ്പുറത്ത് ഒരു മാറ്റവും രണ്ട് രാജ്യങ്ങൾക്കുമിടയിൽ പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് നിയുക്ത പാകിസ്താൻ പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ സൂചിപ്പിക്കുന്നത്.