രാകേഷ് രാജിന് കവിതാ പുരസ്‌കാരം

ദുബൈ: 18 വയസിന് മുകളിലുള്ള പ്രവാസി മലയാളികൾക്കായി നൊസ്റ്റാൾജിയ സംഘടിപ്പിച്ച ഓൺലൈൻ ചെറുകഥാ, കവിതാ മത്സരത്തിൽ കവിതാ രചനയിൽ രാകേഷ് രാജ് സമ്മാനാർഹനായി. രാകേഷിന്റ ‘രാഷ്ട്രീയം’ എന്ന കവിതക്കാണ് പുരസ്‌കാരം. പ്രവാസി ഭാരതി റേഡിയോയിൽ അവതാരകനാണ് രാകേഷ് രാജ്. രാമചന്ദ്രൻ മൊറാഴ രചിച്ച ‘ബുദ്ധൻ പറഞ്ഞ കഥ’ എന്ന കവിതക്കാണ് മറ്റൊരു പുരസ്‌കാരം.
ചെറുകഥാ വിഭാഗത്തിൽ ബിജു ജി നാഥ് രചിച്ച ‘യാത്രക്കാരൻ’ എന്ന കഥ ഒന്നാം സ്ഥാനവും രാജീവ് മുളക്കുഴ രചിച്ച ‘പ്രമയത്തിൽ ഒരുവൾ നിശബ്ദയാകുമ്പോൾ’ എന്ന കഥ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. നൊസ്റ്റാൾജിയ ഒക്ടോബറിൽ യുഎയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും.