ഗ്രഹണത്തെ വരവേൽക്കാനൊരുങ്ങി ലോകം

 

തിരുവനന്തപുരം: നൂറ്റാണ്ടിലെ എറ്റവും വലിയ ചന്ദ്രഗ്രഹണത്തെ വരവേൽക്കാനൊരുങ്ങുകയാണ് ലോകം. ഗ്രഹണം ഒരു മണിക്കൂറും 48 മിനിട്ടും നീണ്ട് നിൽക്കും പ്രതികൂല കാലവസ്ഥയല്ലെങ്കിൽ കേരളത്തിലും ഈ അപൂർവ്വ പ്രതിഭാസം കാണാനാകും. ഇന്ത്യയിൽ രാത്രി 10.42 ഓടെയായിരിക്കും ഗ്രഹണം കാണാനാവുക. സൂര്യനും ഭൂമിയും ചന്ദ്രനും നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണമുണ്ടാകുന്നത്.

ഏഷ്യയിലും ആഫ്രിക്കയിലും പൂർണ ഗ്രഹണം ദൃശ്യമാകും. പതിനേഴാമത്തെ പൂർണ്ണ ഗ്രഹണമാണിത്. ബ്ലഡ്മൂൺ ദൃശ്യമാകുന്ന സമയങ്ങളിൽ ഭൂമിയിൽ ചില മാറ്റങ്ങളുണ്ടാകുമെന്ന് ശാസ്ത്രീയമായി തന്നെ വിശദീകരണമുണ്ട്. ചന്ദ്രനിൽ നിന്ന് ഗ്രഹണ സമയത്ത് ഹാനികരമായ യാതൊരു വിധ രശ്മികളും പ്രഭവിക്കില്ല. അതു കൊണ്ട് തന്നെ ഗ്രഹണം നേരിട്ട് കാണാൻ സാധിക്കും. തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയം ഉൾപ്പെടെ ഉള്ള സ്ഥലങ്ങളിൽ ഗ്രഹണം കാണാൻ ടെലിസ്‌കോപ് ഉൾപ്പെടെ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.